കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലിലേയ്ക്ക് കൊണ്ടുപോകും വഴി റിമാന്റ് പ്രതി മരിച്ചു

  • By Staff
Google Oneindia Malayalam News

തൃശ്ശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് കൊണ്ടുപോകുന്ന വഴിയെ റിമാന്റ് പ്രതി മരിച്ചു. ചേര്‍ത്തല കോടത്തിരുത്തി ഷാജി(39)ആണ് തിങ്കളാഴ്ച രാത്രി 9.30ഓടെ മരിച്ചത്.

രണ്ടുമോഷണക്കേസുകളില്‍ പ്രതിയായ ഷാജിയെ തിങ്കളാഴ്ച രാവിലെ ഏറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എം. ചെറിയാന്‍ കുര്യാക്കോസിന് മുമ്പില്‍ ഹാജരാക്കിയിരുന്നു. ജയില്‍ അധികൃതര്‍ തന്നെ മര്‍ദ്ദിച്ചതായി മജിസ്ട്രേട്ടിന് മുന്നില്‍ ഷാജി പരാതി നല്‍കിയിരുന്നു.

ജയിലില്‍വെച്ച് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് മജിസ്ട്രേട്ടിന് രേഖാമൂലം പരാതിനല്‍കിയതിനെത്തുടര്‍ന്ന് പ്രതിയെ മജിസ്ട്രേട്ട് ജില്ലാ ആശുപത്രിയിലേയ്ക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു. കോടതിയില്‍ പരാതി നല്‍കിയാല്‍ വെറുതെവിടില്ലെന്ന ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നതായും ഷാജി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

എറണാകുളം ജില്ലാ ആശുപത്രി സൂപ്രണ്ട് ഷാജിയെ പരിശോധിയ്ക്കുകയും മജിസ്ട്രേട്ടിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. പുറത്തുകാണാവുന്ന മുറിവുകളില്ലെന്നായിരുന്നു പരിശോധനാ റിപ്പോര്‍ട്ട്. തുടര്‍ന്ന് വിയ്യൂര്‍ ജയിലിലേയ്ക്ക് അയച്ച പ്രതിയെ അവിടെവെച്ച് വീണ്ടുംമര്‍ദ്ദിച്ചുവെന്നാണ് ബന്ധുക്കള്‍ ആരോപിയ്ക്കുന്നത്.

എന്നാല്‍ ജയിലിലേയ്ക്ക് കൊണ്ടുപോകുംവഴി നെഞ്ചുവേദന അനുഭവപ്പെട്ട പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. എറണാകുളം സബ്ജയിലിലേയ്ക്ക് ആദ്യം റിമാന്റ് ചെയ്ത പ്രതിയെ വിയ്യൂരിലേയ്ക്ക് അയച്ചതിന്റെ കാരണം വ്യക്തമല്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X