സുധീരനും മാനസിക പരിശോധന വേണം: സുധാകരന്‍
ആലപ്പുഴ: വി.എം സുധീരനെയും മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് സഹകരണമന്ത്രി ജി.സുധാകരന്‍.
വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാനസികാരോഗ്യ പരിശോധനയ്ക്കായി എപ്പോള്‍ വേണമെങ്കിലും എത്താന്‍ ഞാന്‍ തയ്യാറാണ്. അതിനുള്ള തിയ്യതി സുധീരന്‍ അറിയിച്ചാല്‍ മതി-മന്ത്രി പറഞ്ഞു.
മന്ത്രി സുധാകരനെ മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന വി.എം സുധീരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പരിശോധനയില്‍ എനിയ്ക്ക് കുഴപ്പമുണ്ടെന്ന് കണ്ടെത്തിയാല്‍ സിപിഎം സംസ്ഥാന കമ്മറ്റിയില്‍ കാര്യം ബോധിപ്പിച്ച് മന്ത്രിസ്ഥാനം ഒഴിയാന്‍ തയ്യാറാണ്.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിമാറ്റത്തെ മനശുദ്ധിയോടെ സമീപിക്കാന്‍ കഴിയാതിരുന്നതുതന്നെ സുധീരന്റെ മാനസികാരോഗ്യക്കുറവിന് തെളിവാണ്. രാഷ്ട്രീയ ജീവിത്തതില്‍ മുഴുവനും സുധീരന്‍ ഇരട്ടമുഖമാണ് കാണിയ്ക്കുന്നത്. വിശ്രമത്തിനും ഭക്ഷണത്തിനും തിരഞ്ഞെടുക്കുന്ന സമ്പന്ന വര്‍ഗത്തിന്റെ താല്‍പര്യം സംരക്ഷിക്കാനാണ് പ്രകോപനമൊന്നുമില്ലാതെ എന്നെ അധിക്ഷേപിച്ചത്- സുധാകരന്‍ ആരോപിച്ചു.
കരിമണല്‍ ഘനനത്തിനെതിരെ നടത്തിയ സമരത്തില്‍ സിപിഎം നേതൃത്വം സുധീരനെ ഉപയോഗിക്കുകായിരുന്നു. അന്യസംസ്ഥാന ലോബിയ്ക്കുവേണ്ടിയാണ് സമരം നടത്തിയതെന്ന പത്ര റിപ്പോര്‍ട്ട് ധൈര്യമുണ്ടെങ്കില്‍ സുധീരന്‍ നിഷേധിയ്ക്കട്ടെ-മന്ത്രി പറഞ്ഞു.












Click it and Unblock the Notifications