സംഘര്‍ഷം: ബാലരാമപുരത്ത് നിരോധനാജ്ഞ
തിരുവനന്തപുരം: ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് മൂന്നു ദിവസത്തെ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
ആര്‍എസ്എസ് മാര്‍ച്ചിനിടെ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതിനെത്തുടര്‍ന്നാണ് തിങ്കളാഴ്ച രാത്രി ഇവിടെ സംഘര്‍ഷമുണ്ടായത്. അക്രമം നടത്തിയ നാലുപേരെ പൊലീസ് അറസ്റുചെയ്തിട്ടുണ്ട്.
സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിയ്ക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂര്‍ നേരം ഗതാഗതം സ്തംഭിച്ചു. കല്ലേറില്‍ ഒട്ടേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു.
സംഘര്‍ഷമുണ്ടായ സ്ഥലത്തേയ്ക്ക് സാമൂഹ്യവിരുദ്ധരുടെ പ്രവേശനം തടയുന്നതിനായി പൊലീസ് നീരീക്ഷണം നടത്തുന്നുണ്ട്. ജനങ്ങളോട് ശാന്തരാകാന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബാലരാമപുരത്ത് ഹിന്ദുഐക്യവേദിയും എന്‍ഡിഎഫും ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications