വംശീയാധിക്ഷേപം: ചാനല്‍-4 ഖേദം പ്രകടിപ്പിച്ചു
ലണ്ടന്‍: ബിഗ് ബ്രദര്‍ എന്ന റിയാലിറ്റി ടിവി പരിപാടിയ്ക്കിടെ ഇന്ത്യന്‍ താരം ശില്പാ ഷെട്ടിയെ വംശീയമായി അധിക്ഷേപിച്ചതില്‍ പരിപാടി സംപ്രേഷണം ചെയ്യുന്ന ചാനല്‍-4 ഖേദം പ്രകടിപ്പിച്ചു.
തിങ്കളാഴ്ച ചേര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്ശേഷം ചാനലിന്റെ മേധാവി ലൂക്ക് ജോണ്‍സണാണ് ഖേദപ്രകടനം നടത്തിയത്. പരിപാടി നിരീക്ഷിക്കാനും എഡിറ്റോറിയല്‍ നിയന്ത്രണം കൂട്ടാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
ഭാവിയില്‍ വര്‍വിവേചനവും വംശീയ അധിക്ഷേപവും ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കും. പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചാണ് പരിപാടി വിലയിരുത്താന്‍ തീരുമാനിച്ചത്-ലൂക്ക് പറഞ്ഞു.
വംശീയാധിക്ഷേപ വിവാദത്തെത്തുടര്‍ന്ന് ബിഗ് ബ്രദര്‍ എന്ന പരിപാടി നിര്‍ത്താന്‍ പോകുകയാണെന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകള്‍ ഡയറക്ടര്‍ ബോര്‍ഡ് നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ പരിപാടിയില്‍ മാറ്റം വരുത്തുന്നകാര്യത്തെക്കുറിച്ച് യോഗം ചര്‍ച്ചചെയ്തിട്ടുണ്ട്. സെലിബ്രിറ്റി ബിഗ് ബ്രദര്‍ പരിപാടി അടുത്തയാഴ്ചയാണ് അവസാനിയ്ക്കുക.












Click it and Unblock the Notifications