കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ റോമിംഗ് നിരക്ക് 56ശതമാനം കുറച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: മൊബൈല്‍ ഫോണ്‍ സേവനദാതാക്കളുടെ റോമിംഗ് നിരക്ക് കുറച്ചുകൊണ്ട് ദി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) ബുധനാഴ്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി.

ഇതുപ്രകാരം ഇന്‍കമിംഗ് കോളുകള്‍ക്ക് ഒരു രൂപ 75പൈസ കുറയും. ഔട്ട് ഗോയിംഗ് എസ്ടിഡി കോളുകള്‍ക്ക് രണ്ടുരൂപ നാല്‍പത് പൈസയും കുറയും. 22മുതല്‍ 56ശതമാനംവരെയാണ് നിരക്കില്‍ കുറവുവരുത്തിയിരിക്കുന്നത്.

റോമിംഗിലുള്ളവര്‍ക്ക് ഇന്‍കമിംഗ് മെസ്സേജുകള്‍ സൗജന്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി 15മുതലാണ് നിരക്കുകള്‍ നിലവില്‍ വരുന്നത്. എല്ലാ പോസ്റ്പെയ്ഡ്, പ്രീപെയ്ഡ് സ്കീമുകള്‍ക്കും ഈ നിരക്ക് ബാധകമായിരിക്കും.

സെല്ലുലാര്‍ ഓപ്പറേറ്റര്‍മാരുടെ എതിര്‍പ്പിനെ അവഗണിച്ചാണ് ട്രായ് റോമിംഗ് നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്. വളരെക്കുറച്ച് സെല്ലുലാര്‍ ഫോണ്‍ ഉപയോക്താക്കള്‍ മാത്രമാണ് റോമിംഗ് സൗകര്യം ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഓപ്പറേറ്റര്‍മാര്‍ നിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തെ എതിര്‍ത്തിരുന്നത്. എന്നാല്‍ ഒന്നരക്കോടി ഉപഭോക്താക്കള്‍ ഉള്ളത് കൊണ്ട് ഇക്കാര്യത്തില്‍ തങ്ങള്‍ക്കിടപെടാമെന്നു പറഞ്ഞുകൊണ്ടാണ് ട്രായ് നിരക്കുകള്‍ വെട്ടിക്കുറച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X