സിദ്ദു വീണ്ടും അമൃത്സര്‍ സീറ്റിലേയ്ക്ക് മത്സരിയ്ക്കുന്നു
ദില്ലി: അമൃത്സര്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരവും എം.പിയുമായ നവ്ജോദ് സിംഗ് സിദ്ദു വീണ്ടും മത്സരിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗ് അറിയിച്ചു.
നരഹത്യക്കേസില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി സിദ്ദുവിനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് സിദ്ദു സുപ്രിം കോടതിയെ സമീപിയ്ക്കുകയും സുപ്രിം കോടതി വിധി നടപ്പാക്കുന്നത് നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് അമൃത്സര്‍ സീറ്റിലേയ്ക്ക് സിദ്ദുവിനെ വീണ്ടും മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്.
കേസില്‍ സിദ്ദു കുറ്റക്കാരനാണെന് ഹൈക്കോടതി കെണ്ടെത്തിയതോടെയാണ് അദ്ദേഹം എം.പി സ്ഥാനം രാജിവെച്ചത്.












Click it and Unblock the Notifications