ഗാനരചയിതാവ് ഭരണിക്കാവ് ശിവകുമാര്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ ഗാനരചയിതാവ് ഭരണിക്കാവ് ശിവകുമാര്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.
മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമായ രാമചന്ദ്രവിലാസം എഴുതിയ മഹാകവി അഴകത്ത് പത്മനാഭക്കുറുപ്പന്റെ കൊച്ചുമകനാണ് ശിവകുമാര്‍. 500ല്‍പ്പരം സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ച ശിവകുമാര്‍ കുറച്ചുകാലമായി ചലച്ചിത്രരംഗത്തുനിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
അധ്യാപക വൃത്തി ഉപേക്ഷിച്ച് ചലച്ചിത്രരംഗത്ത് ചുവടുറപ്പിച്ച ശിവകുമാര്‍ രക്തപാശം എന്ന നാടകത്തിനുവേണ്ടിയാണ് ആദ്യം ഗാനരചന നടത്തിയത്. ചെണ്ട എന്ന ചിത്രത്തിന് വേണ്ടി രചിച്ച ഗാനങ്ങളാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. ആര്‍.കെ ശേഖര്‍ സംഗീതം നല്‍കിയ ഒട്ടേറെ ജനപ്രിയ ഗാനങ്ങള്‍ രചിച്ചത് ശിവകുമാറായിരുന്നു.












Click it and Unblock the Notifications