Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ബുധനാഴ്ച സിനിമാ സമരം

തിരുവനന്തപുരം: വ്യാജ സിഡികള്‍ക്കെതിരെ മലയാള ചലച്ചിത്ര സംഘടനകള്‍ ബുധനാഴ്ച സിനിമാ സമരം നടത്തുന്നു. സമരത്തിന്റെ ഭാഗമായി സിനിമാ ചിത്രീകരണം മുതല്‍ പ്രദര്‍ശനം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വച്ചിട്ടുണ്ട്.

വ്യാജ സിഡികള്‍ക്ക് വേണ്ടിയുള്ള പൊലീസ് റെയ്ഡ് തത്പര കക്ഷികള്‍ക്ക് വേണ്ടി നിര്‍ത്തിവയ്ക്കരുതെന്നാവശ്യപ്പെട്ട് ചലച്ചിത്ര വ്യവസായ രംഗത്തെ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുന്നുണ്ട്. സിനിമാരംഗത്തെ മുഴുവന്‍ പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.

ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഡിസംബര്‍, ജനുവരി മാസങ്ങളിലായി ആന്റി പൈറസി സെല്‍ മേധാവി ഐജി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ നടത്തുന്ന വ്യാജ സിഡി റെയ്ഡുകള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച്കൊണ്ടാണ് സിനിമാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുന്നത്.

വ്യാജ സിഡികള്‍ക്കെതിരെയുള്ള റെയ്ഡ് ശക്തിപ്പെടുത്തുക, സിഡി ലൈബ്രറികള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സിനിമാ സംഘടനകള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. പ്രമുഖ ചലച്ചിത്ര സംഘടനകളായ അമ്മ, മാക്ട, ഫിലിം ചേംബര്‍ ഓഫ് കോമേഴ്സ്, സിനിമാ വിതരണ കമ്പനികള്‍, തിയേറ്ററുടമകള്‍ തുടങ്ങിയവരെല്ലാം ധര്‍ണ്ണയില്‍ പങ്കെടുക്കുന്നുണ്ട്.

മാര്‍ച്ച് സാംസ്കാരിക വകുപ്പ് മന്ത്രി എം.എ ബേബി ഉദ്ഘാടനം ചെയ്തു. മാര്‍ച്ചിന് ശേഷമുള്ള അവകാശ പ്രഖ്യാപന കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, നിയമ മന്ത്രി എം. വിജയകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+