Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ സര്‍വ്വകലാശാലകളെ എതിര്‍ക്കും: കാരാട്ട്

തലശ്ശേരി: രാജ്യത്ത് വിദേശ സര്‍വ്വകലാശാലകള്‍ കൊണ്ടുവരുന്നതിനെയും സര്‍വ്വകലാശാലകളുടെ സ്വകാര്യവല്‍ക്കരണത്തെയും എതിര്‍ക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

സ്വകാര്യ സര്‍വ്വകലാശാലകള്‍ മത,വര്‍ഗീയ വാദികള്‍ ഏറ്റെടുത്താല്‍ ഹിന്ദു വര്‍ഗീയതയും മുസ്ലിം വര്‍ഗീയതയും പഠപ്പിയ്ക്കുന്ന അവസ്ഥയുണ്ടാകും. നീതിന്യായവ്യവസ്ഥയും കേന്ദ്രസര്‍ക്കാറും സ്വകാര്യ സര്‍വ്വകലാശാലകളെ പിന്തുണയ്ക്കുകയാണ്. ഇത് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ നിഷേധിയ്ക്കുന്ന അവസ്ഥയുണ്ടാക്കും- അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡബ്ല്യൂടിഒ വിന്റെ ഭാഗമായാണ് വിദേശ സ്വകാര്യ സര്‍വ്വകലാശാലകള്‍ തുടങ്ങാന്‍ ശ്രമിയ്ക്കുന്നത്. ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിയ്ക്കും. വിദ്യാഭ്യാസ മേഖലയില്‍ നിന്ന് ഭരണകൂടം പിന്‍മാറാന്‍ ശ്രമിയ്ക്കുകയാണ്.

വിദ്യാഭ്യാസത്തിന്റെ കച്ചവട വല്‍ക്കരണത്തിനെതിരെ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം റദ്ദാക്കിയ ഹൈക്കോടതി നടപടി നിര്‍ഭാഗ്യകരമാണ്. സ്വാശ്രയ പ്രശ്നത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് പൊതു നിയമം കൊണ്ടുവരണം. വിദ്യാര്‍ത്ഥികളുടെ ജനാധിപത്യ അവകാശങ്ങള്‍ പോലും കോടതി നിയന്ത്രിയ്ക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്- കാരാട്ട് ആരോപിച്ചു.

തലശ്ശേരിയില്‍ നടന്ന കെ.വി സുധീഷ് അനുസ്മരണ പൊതുയോഗത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. കെ.വി സുമേഷ്, കെ.കെ രാഗേഷ്, എം.സ്വരാജ്, പി.ശശി. ജെയിംസ് മാത്യു തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+