ഡിസിസികള്‍ അഴിച്ചുപണിയും: വീരപ്പ മൊയ്ലി
തിരുവനന്തപുരം: കോണ്‍ഗ്രസ് പുന:സംഘടനയുടെ ആദ്യഘട്ടമെന്ന നിലയില്‍ പതിനാല് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി(ഡിസിസി)കളും അഴിച്ചുപണിയുമെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രവര്‍ത്തകസമിതിയംഗം വീരപ്പമൊയ്ലി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു എന്നിവയുടെ പുന:സംഘടനയും ഇതിനൊടൊപ്പം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
പാര്‍ട്ടി പുന:സംഘടന മൂന്നുഘട്ടമായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഡിസിസി പുനസംഘടനയ്ക്ക് ശേഷം വാര്‍ഡ്, ബ്ലോക്ക് കമ്മറ്റികല്‍ പുനസംഘടിപ്പിക്കും. അതിന് ശേഷമായിരിക്കും കെപിസിസി പുന:സംഘടിപ്പിക്കുക. പാര്‍ട്ടിയില്‍ ഗ്രൂപ്പിസം തലപൊക്കാന്‍ അനുവദിക്കാത്ത തരത്തിലായിരിക്കും പുന:സംഘടന. പാര്‍ട്ടിയിലേയ്ക്ക് വന്നവര്‍ക്കെല്ലാം പരിഗണന നല്‍കും-മൊയ്ലി വിശദീകരിച്ചു.
പാര്‍ട്ടി നേതാക്കള്‍ക്കുപുറമെ മറ്റുചില പ്രമുഖ വ്യക്തികളുമായി താന്‍ ചര്‍ച്ചനടത്തിയെന്നും സംസ്ഥാനത്തിന്റെ രക്ഷയ്ക്കായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെന്നാണ് അവര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ചൊവ്വാഴ്ച സംസ്ഥാനത്തെത്തിയ മൊയ്ലിയെ 46കോണ്‍ഗ്രസ് നേതാക്കള്‍സന്ദര്‍ശിച്ചിട്ടുണ്ട്. ബുധനാഴ്ച ചെന്നൈയിലേയ്ക്ക് പോയ മൊയ്ലി അവിടത്തെ നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കുശേഷം ദില്ലിയ്ക്ക് തിരിയ്ക്കും.












Click it and Unblock the Notifications