Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈക്കൂലിക്കേസ്: ഹിലാല്‍ മുഹമ്മദിനെ റിമാന്റ് ചെയ്തു

മലപ്പുറം: കോഫെ പോസെ കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കസ്റംസ് ഉദ്യോഗസ്ഥന്‍ കൈക്കൂലിവാങ്ങിയ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച നാലാം പ്രതി ഹിലാല്‍ മുഹമ്മദിനെ മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ാസ് മജിസ്ട്രേട്ട് കോടതി 15ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.

ചൊവ്വാഴ്ചയാണ് ഹിലാല്‍ മുഹമ്മദ് എന്ന വി.ബി മുഹമ്മദ് കുട്ടി ക്രൈം ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് എം.പി ദിനേശ് മുമ്പാകെ കീഴടങ്ങിയത്. കസ്റംസ് രേഖകളില്‍ എഫ്.എം എന്ന ചുരുക്കപ്പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. ഹിലാല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ജനുവരി 20നും 24നുമിടയില്‍ അന്വേഷണോദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഇതുപ്രകാരം ചൊവ്വാഴ്ച രാവിലെ 12മണിയ്ക്കാണ് ഇയാള്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്. വീമ്പൂര്‍ പുലിക്കത്ത് ഹംസത്ത് അബ്ദുള്‍സലാം എന്ന കുഞ്ഞിമോന്റെ വീട്ടില്‍ 2001ആഗസ്റില്‍ കസ്റംസ് നടത്തിയ റെയ്ഡിനെത്തുടര്‍ന്നാണ് ഇയാളുള്‍പ്പെട്ട കൈക്കൂലിക്കേസ് ആരംഭിയ്ക്കുന്നത്. ഇയാളുടെ വീട്ടില്‍ നിന്നും സ്വര്‍ണവും കറന്‍സിയും കണ്ടെടുത്തിരുന്നു. കൂടാതെ ഹവാല ഇടപാടുകളുടെ രേഖകളും ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിരുന്നു.

ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് പൂക്കോട്ടൂര്‍ ഇല്ലിക്കല്‍ മൂസഹാജിയുടെ വീട്ടില്‍ കസ്റംസ് റെയ്ഡ് നടത്തിയത്. മൂസഹാജിയാണ് ഇടപാടുകളുടെ സാമ്പത്തികസ്രോതസ്സ് എന്ന നിഗമനത്തിലാണ് റെയ്ഡ് നടത്തിയത്. തുടര്‍ന്ന് കോഫെപൊസെ കേസില്‍ ഉള്‍പ്പെടുത്തുമെന്ന കൈക്കൂലിക്കേസിലെ ഒന്നാം പ്രതി ബങ്കാളത്ത് മുഹമ്മദലി ഇല്ലിക്കല്‍ മൂസഹാജിയെ ഭീഷണിപ്പെടുത്തുകയും 35ലക്ഷം രൂപ കൈക്കൂലി വാങ്ങുകയും ചെയ്തുവെന്നാണ് കേസ്.

കസ്റംസ് സൂപ്രണ്ടിന് നല്‍കാന്‍ എന്നപേരിലാണ് കൈക്കൂലി വാങ്ങിയത്. ഇതില്‍ ഹിലാല്‍ മുഹമ്മദാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. ഒന്നാം പ്രതി ബങ്കാളത്ത് മുഹമ്മദലി, രണ്ടാം പ്രതി കസ്റംസ് സൂപ്രണ്ട് വി.നാരായണന്‍ എന്നിവരെ നേരത്തെ അറസ്റുചെയ്തിരുന്നു. മറ്റുപ്രതികളായ എടക്കണ്ടന്‍ സെയ്തലവി, ഹിലാല്‍മുഹമ്മദ്, അലിമുഹമ്മദ്, എന്നിവരെയും പിടികൂടിയിട്ടുണ്ട്. അഞ്ചാംപ്രതി അലി മുഹമ്മദാണ് ഇനി പിടികിട്ടാനുള്ളയാള്‍.

മാറാട് കലാപക്കേസിന്റെ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ എഫ്.എം എന്നറിയപ്പെടുന്ന വ്യക്തിയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+