മെഡിക്കല്‍ കോളജില്‍ മന്ത്രിയുടെ മിന്നല്‍ പരിശോധന
തിരുവനന്തപുരം: ആരോഗ്യമന്ത്രി പി.കെ ശ്രീമതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മിന്നില്‍ പരിശോധന നടത്തി.
രാവിലെ 8.30ന് ഒ.പി, നഴ്സിംഗ്, സെക്യൂരിറ്റി വിഭാഗങ്ങളിലാണ് മന്ത്രി പരിശോധന നടത്തിയത്. മന്ത്രി ആശുപത്രിയിലെത്തിയപ്പോള്‍ ഒപി വിഭാഗത്തില്‍ രണ്ട് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
നഴ്സിംഗ് വിഭാഗത്തിലേയും സെക്യൂരിറ്റി വിഭാഗത്തിലേയും മിക്ക ജീവനക്കാരും ജോലിയ്ക്ക് ഹാജരായിരുന്നില്ല. രജിസ്ററില്‍ ഒപ്പിടാത്ത ജീവനക്കാരുടെ അവധി രേഖപ്പെടുത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.












Click it and Unblock the Notifications