ബുധനാഴ്ച അര്‍ദ്ധരാത്രിമുതല്‍ വാഹനപണിമുടക്ക്
തിരുവനന്തപുരം: വാഹനങ്ങളുടെ തേഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് തുക വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത മോട്ടോര്‍ വാഹന പണിമുടക്ക് ബുധനാഴ്ച അര്‍ദ്ധരാത്രിമുതല്‍ ആരംഭിയ്ക്കും. വ്യാഴാഴ്ച അര്‍ദ്ധരാത്രിവരെയാണ് പണിമുടക്ക്.
സിഐടിയു, എഐടിയുസി, ബിഎംഎസ്, എസ്ടിയു യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ഓട്ടോറിക്ഷ, ടാക്സി, ടെമ്പോ, ട്രക്കര്‍, മിനിലോറി, സ്വകാര്യ ബസ്സുകള്‍, എന്നിവയെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
പ്രീമിയം വര്‍ദ്ധന 70ശതമാനമായി കുറയ്ക്കുമെന്ന് ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്റ് ഡവലപ്പ്മെന്റ് അതോറിറ്റി ഉറപ്പുനല്‍കിയെന്ന് പറഞ്ഞ് ഓള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസും വാഹന ഉടമകളുടെ ചില ദേശീയ സംഘടനകളും സമരത്തില്‍ നിന്നും പിന്‍മാറിയതായി അറിയിച്ചിരുന്നു. എന്നാല്‍ സമരത്തില്‍ മാറ്റമില്ലെന്ന് സിഐടിയു നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യാ റോഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേസ് ഫെഡറേഷനും കേരളത്തിലെ മോട്ടോര്‍ തൊഴിലാളി, വാഹന ഉടമ സംഘടനകളും അറിയിച്ചു.
പ്രീമിയം വര്‍ധന പിന്‍വലിച്ച് ഐആര്‍ഡിഎ ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടവിയ്ക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പണിമുടക്കുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്ന് സിഐടിയു അറിയിച്ചു.












Click it and Unblock the Notifications