വീണ്ടും അക്രമം; താനൂരില്‍ നാലുപേര്‍ക്ക് വെട്ടേറ്റു
തിരൂര്‍: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന മലപ്പുറം ജില്ലയിലെ താനൂര്‍ മൂലക്കല്ലില്‍ നാലുപേര്‍ക്ക് വെട്ടേറ്റു.
താനൂര്‍ സ്വദേശികളായ ദേവദാസ്, മൊയ്തീന്‍കുട്ടി, ബീരാന്‍ കുട്ടി, ഇമ്പിച്ചിബാവഎന്നിവര്‍ക്കാണ് വെട്ടേറ്റത്. ദേവദാസ് ബിജെപി പ്രവര്‍ത്തകനാണ്. നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനിടയിലാണ് ബുധനാഴ്ച വീണ്ടും നാലുപേര്‍ ആക്രമിക്കപ്പെട്ടത്. മാരുതിക്കാറിലെത്തിയ സംഘമാണ് ഇവരെ വെട്ടിപ്പരുക്കേല്‍പ്പിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ജില്ലയിലെ പ്രശ്നസാധ്യതയുള്ള പ്രദേശങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ജില്ലാകളക്ടര്‍ ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു.












Click it and Unblock the Notifications