ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇന്‍സ്റിറ്റ്യൂട്ട് കോഴിക്കോട്ട്
ദില്ലി: രാജ്യാന്തര ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇന്‍സ്റിറ്റ്യൂട്ട് കോഴിക്കോട്ട് സ്ഥാപിയ്ക്കാന്‍ കേന്ദ്ര വിനോദസഞ്ചാര വകുപ്പ് അനുമതി നല്‍കിയതായി ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
ഹോട്ടല്‍ വ്യവസായത്തിന്റെ വിവിധ മേഖലകളില്‍ പരിശീലം നല്‍കുകയെന്ന ലക്ഷ്യം വെച്ചാണ് ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിയ്ക്കുന്നത്.
കേന്ദ്രടൂറിസം മന്ത്രി അംബിക സോണിയുമായി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഇതിനായി പദ്ധതി വിഹിതമായി 10കോടി രൂപകേന്ദ്രം നല്‍കും. ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിയ്ക്കാന്‍ സ്ഥലം കണ്ടെത്തേണ്ടത് സംസ്ഥാന സര്‍ക്കാറാണ്.












Click it and Unblock the Notifications