മുല്ലപ്പെരിയാര്‍: ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ദുരൈമുരുകന്‍
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തുന്ന കേരളവുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ദുരൈമുരുകന്‍ വ്യക്തമാക്കി.
നിയമസഭയില്‍ മുല്ലപ്പെരിയാര്‍ തര്‍ക്കം സംബന്ധിച്ച് കോണ്‍ഗ്രസ് അംഗം ഉന്നയിച്ച ചോദ്യത്തിന് മറുപടിപറയവെയാണ് ദുരൈമുരുകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ്നാട് ആവശ്യപ്പെട്ട പ്രകാരം ജലനിരപ്പ് ഉയര്‍ത്താന്‍ വേണ്ട സംഭരണ ശേഷി അണക്കെട്ടിനുണ്ടെന്നും കേരളം അത് അംഗീകരിയ്ക്കാത്തതാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
അണക്കെട്ടിന്റെ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിയ്ക്കണമെന്ന ആവശ്യവും കേരളം അംഗീകരിച്ചിട്ടില്ല. തര്‍ക്കം നിലനില്‍ക്കുന്ന സ്ഥിതിയ്ക്ക് അണക്കെട്ട് പ്രദേശത്ത് കേരള പൊലീസ് കാവല്‍നില്‍ക്കുന്നത് സുരക്ഷിതമല്ല-അദ്ദേഹം പറഞ്ഞു.
കേരളവുമായി ഇക്കാര്യത്തില്‍ ചര്‍ച്ചതുടരില്ലെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രി കരുണാനിധിയുടെ കത്ത് താന്‍ നേരിട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കൈമാറിയിട്ടുണ്ടെന്നും ദുരൈമുരുകന്‍ നിയസഭയെ അറിയിച്ചു.












Click it and Unblock the Notifications