നിതാരി കൊലക്കേസ് പ്രതികള്‍ക്ക് കോടതിയില്‍ മര്‍ദ്ദനം
ഗാസിയാബാദ്: നിതാരി കൂട്ടക്കൊലക്കേസിലെ പ്രതി മൊനീന്ദര്‍ സിംഗ് പാന്ഥേര്‍ കൂട്ടുപ്രതി സുരീന്ദര്‍ കോലി എന്നിവരെ അഭിഭാഷകരും ജനങ്ങളും ചേര്‍ന്ന് കയ്യേറ്റംചെയ്തു.
ഗാസിയാബാദ് കോടതിയില്‍ ഹാജരാക്കിയശേഷം തിരികെക്കൊണ്ടുപോകുന്നതിനിടെ കോടതി വളപ്പില്‍ വെച്ചാണ് ഒരു സംഘം അഭിഭാഷകരും ജനങ്ങളും ചേര്‍ന്ന് പ്രതികളെ കയ്യേറ്റം ചെയ്തത്. മര്‍ദ്ദനമേറ്റ മൊനീന്ദറിന് ബോധം നഷ്ടപ്പെട്ടു.
പ്രതികള്‍ക്കെതിരെ അക്രമം നടത്തിയ അഭിഭാഷകരെയും ജനങ്ങളെയും നിയന്ത്രിക്കുന്നതിനായി പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. മൊനീന്ദര്‍ സിംഗിനെയും സുരീന്ദറിനെയും 15ദിവസം കൂടി കസ്റഡിയില്‍ വെയ്ക്കാന്‍ അനുവദിയ്ക്കണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications