പ്രാദേശിക ഭാഷാ സോഫ്റ്റ്വേറുകള്‍ പുറത്തിറക്കി
ദില്ലി: ഏഴ്പ്രാദേശിക ഭാഷാ സോഫ്റ്റ് വേറുകള്‍ കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കി. കേന്ദ്രവിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന് മലയാളം സിഡി നല്‍കിക്കൊണ്ട് കേന്ദ്ര ഐടി മന്ത്രി ദയാനിധിമാരനാണ് സോഫ്റ്റ് വേര്‍ പ്രകാശനംചെയ്തത്.
മലയാളം കൂടാതെ മറാത്തി, പഞ്ചാബി, അസമി, കന്നഡ, ഒറിയ, എന്നീ ഭാഷകളുടെ സിഡികളും മന്ത്രി പ്രകാശനം ചെയ്തു. പുതിയ പ്രാദേശിക ഭാഷാ സോഫ്റ്റ്വേര്‍ പുറത്തിറക്കിയതിലൂടെ ഐടിമേഖലയില്‍ വന്‍നേട്ടമാണ് ഇന്ത്യന്‍ വിവരസാങ്കേതിക രംഗം കരസ്ഥമാക്കിയിരിക്കുന്നതെന്ന് ദയാനിധി മാരന്‍ അഭിപ്രായപ്പെട്ടു.
മലയാളം ടൈപ്പ് ചെയ്യാനും, ഇംഗ്ലീഷ് പദങ്ങളെ അര്‍ത്ഥവ്യത്യാസം കൂടാതെ മലയാളത്തിലേയ്ക്ക മാറ്റാന്‍ കഴിയുന്ന സംവിധാനവും സോഫ്റ്റ്വേറില്‍ ഉണ്ട്. കേന്ദ്രമന്ത്രിമാരായ ശിവരാജ് പാട്ടീല്‍, ജയറാം രമേശ്, ഓസ്കര്‍ ഫെര്‍ണാണ്ടസ്, സന്തോഷ് മോഹന്‍ ദേവ്, പൃഥ്വിരാജ് ചൗഹാന്‍ എന്നിവരും വിവിധ ഭാഷാ സിഡികള്‍ ചടങ്ങില്‍ ഏറ്റുവാങ്ങി.












Click it and Unblock the Notifications