Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിന്റെ നഷ്ടപരിഹാര ഹര്‍ജ്ജി തള്ളി

ചകൊച്ചി: മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡിനെതിരെ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജ്ജി ഹൈക്കോടതി തള്ളി.

സെപ്തംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍ ധ്യാനകേന്ദ്രത്തില്‍ നടത്തിയ റെയ്ഡിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രം ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ്ജ് മനയ്ക്കല്‍ ഹര്‍ജ്ജി നല്‍കിയിരുന്നത്.

നഷ്ടപരിഹാരത്തോടൊപ്പം ധ്യാനകേന്ദ്രത്തില്‍ നടത്തിയ പരിശോധന നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിയ്ക്കാനും ഹര്‍ജ്ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ജസ്റിസ് ആര്‍.ബസന്തിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്.

ഡിവൈന്‍ സെന്ററിനതിരെ ഇപ്പോള്‍ നടക്കുന്ന പൊലീസ് അന്വേഷണം തുടരണമെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചു. എന്നാല്‍ പൊലീസ് വഴിവിട്ട് പ്രവര്‍ത്തിച്ചാല്‍ ധ്യാനകേന്ദ്രത്തിന് വീണ്ടും കോടതിയെ സമീപിയ്ക്കാമെന്നും കോടതി അറിയിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+