മാറാട് കേസ് വിചാരണയുടെ വേഗം കൂട്ടണമെന്ന് കോടതി
കൊച്ചി: മാറാട് കലാപക്കേസിന്റെ വിചാരണയ്ക്ക് വേഗം കൂട്ടണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പ്രതികളിലൊരാള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് വിചാരണയുടെ വേഗതകൂട്ടാന്‍ കോടതി നിര്‍ദ്ദേശിച്ചത്.
കൂട്ടക്കൊലക്കേസിലെ പ്രതികളുടെ വിചാരണയുടെ ഭാഗമായുള്ള ചോദ്യംചെയ്യല്‍ അഞ്ചുമാസത്തിനകം പൂര്‍ത്തിയാക്കാനാണ് മാറാട് പ്രത്യേകകോടതിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
137പ്രതികളുള്‍പ്പെട്ട കേസില്‍ വിചാരണ പൂര്‍ത്തിയാക്കാനുള്ള കാലതാമസം ഒഴിവാക്കാനാണ് ഈ നിര്‍ദ്ദേശം. പ്രതികളില്‍ നിന്നും ഉത്തരം കിട്ടാനായി ചോദ്യാവലി നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേസിലെ 97ാം പ്രതി മൊയ്തീന്‍ കോയ സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.












Click it and Unblock the Notifications