Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് അഞ്ച് ദിവസത്തേയ്ക്ക് നിരോധനാജ്ഞ

മലപ്പുറം: വിവിധ പ്രദേശങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനെത്തുടര്‍ന്ന് മലപ്പുറം ജില്ലയിലെ തിരൂര്‍, താനൂര്‍, കല്പകഞ്ചേരി പൊലീസ് സ്റേഷന്‍ പരിധിയില്‍ ജില്ലാകളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

ബുധനാഴ്ച വൈകീട്ട് നാലുമണിമുതല്‍ അഞ്ചുദിവസത്തേയ്ക്കാണ് പൊലീസ് ആക്ട് 21,22 പ്രകാമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുപേരില്‍ കൂടുതല്‍ ആളുകല്‍ കൂട്ടംചേരുന്നതും ആയുധങ്ങള്‍ സൂക്ഷിയ്ക്കുന്നതും നിരോധനത്തിന്റെ പരിധിയില്‍ വരും.

തിരൂരില്‍ ഇരുചക്രവാഹനങ്ങള്‍ക്കേര്‍പ്പെടുത്തിയ നിരോധനം വ്യാഴാഴ്ചവൈകുന്നേരം വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. വാടകയ്ക്ക് മോട്ടോര്‍ ബൈക്കുകള്‍ കൊടുക്കുന്നവര്‍ വാഹനം വാടകയ്ക്കെടുക്കുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങിവെയ്ക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അനധികൃതമായി വാടകയ്ക്ക് ബൈക്കുകള്‍ നല്‍കുന്നത് ജില്ലാഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നിര്‍ദ്ദേശം.

അക്രമംനടന്ന സ്ഥലങ്ങളില്‍ ഡിജിപി രമണ്‍ ശ്രീവാസ്തവ വ്യാഴാഴ്ച സന്ദര്‍ശനം നടത്തും. സംഘര്‍ഷം നിലനില്‍ക്കുന്ന തിരൂര്‍ മേഖലയില്‍ ബുധനാഴ്ച അഞ്ചുപേര്‍ക്കുകൂടി വെട്ടേറ്റിരുന്നു. ഇതിനെത്തുടര്‍ന്ന് ഐജി കൃഷ്ണമൂര്‍ത്തി, ഡിഐജി ഹരിനാഥ് മിശ്ര, മലപ്പുറം എസ്പി തരുണ്‍ കുമാര്‍, തിരൂര്‍ ഡിവൈഎസ്പി ബി.വര്‍ഗീസ്, മലപ്പുറം പെരിന്തല്‍മണ്ണ ഡിവിഷനിലെ ഡിവൈഎസ്പിമാര്‍, സിഐമാര്‍, എസ്ഐമാര്‍ എന്നിവരുള്‍പ്പെടെയുള്ള വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+