സംസ്ഥാനത്ത് വാഹന പണിമുടക്ക് പൂര്‍ണ്ണം
കൊച്ചി: വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് വിവധ ട്രേഡ് യുണിയനുകള്‍ ആഹ്വാനം ചെയ്ത 24മണിക്കൂര്‍ വാഹനപണിമുടക്ക് സംസ്ഥാനത്തെ ജനജീവിതത്തെ സ്തംഭിപ്പിച്ചു.
കൊച്ചിയിലും തിരുവനന്തപുരത്തും ഒരു വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടില്ല. സ്വകാര്യ വാഹനങ്ങളെ തടയില്ലെന്ന് പറഞ്ഞിരുന്നെങ്കിലും കൊച്ചിയില്‍ ഭവന്‍സ് സ്കൂളിന്റെ ബസിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ അധ്യാപികയ്ക്കും ഒരു വിദ്യാര്‍ത്ഥിയ്ക്കും പരുക്കേറ്റിട്ടുണ്ട്.
കൂട്ടിയ പ്രീമിയം നിരക്കുകള്‍ 70ശതമാനമായി കുറയ്ക്കാമെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ഒരുവിഭാഗം സമരത്തില്‍ നിന്നും പിന്മാറിയിരുന്നു. കേരള ലോറി ഓണേസ് ഫെഡറേഷന്‍ ബുധനാഴ്ച സമരത്തില്‍ നിന്നും പിന്‍മാറിയിട്ടുണ്ട്.
സ്വന്തം വാഹനത്തില്‍ ജോലിയ്ക്ക് പോകുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. യാത്രാദുരിതം കുറയ്ക്കുന്നതിനായി സമാന്തര സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ അധികാരികളും ഉറപ്പുനല്‍കി. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വ്വീസുകള്‍ വെട്ടിക്കുറച്ച് ടൗണ്‍ ടു ടൗണ്‍ സര്‍വ്വീസുകള്‍ കൂടുതല്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കും.












Click it and Unblock the Notifications