കോയമ്പത്തൂരില്‍ വാഹനാപകം: 5മലയാളികള്‍ മരിച്ചു
കോയമ്പത്തൂര്‍: ഏറണാകുളത്തു നിന്നും ബാംഗ്ലൂരിലേയ്ക്ക് പോവുകയായിരുന്ന കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് അഞ്ചു മലയാളികള്‍ മരിച്ചു.
ബൈപ്പാസില്‍ സുലൂരിന് സമീപം വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്. ട്രിനിറ്റ് ബില്‍ഡേസ് ജീവനക്കാരനായ തിരുവില്വാമല സ്വദേശി സന്തോഷ് നായര്‍(29), ഓണ്‍ലൈന്‍ പിസി എസ്സന്‍ഷ്യലിന്റെ മാനേജിംഗ് ഡയറക്ടറായ ജോസ് കെ ജോര്‍ജ്(36), ഇതേ സ്ഥാപനത്തിലെ ജോലിക്കാരനായ തൃശ്ശൂര്‍ സ്വദേശി മനോജ്(27), കരുനാഗപ്പള്ളി സ്വദേശിയായ ഹരികൃഷ്ണന്‍(25), ഹരിപ്പാട് സ്വദേശി രാജീവ്(29)എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
രണ്ടുപേര്‍ അപകടസ്ഥലത്തുവെച്ചും മൂന്നുപേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അമിത വേഗമാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications