Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് പേര്‍ക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍

ദില്ലി: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് എഡിജിപിമാരായ അല്‍ഫോന്‍സ് ലീയിസ് ഈറയില്‍, സിബി മാത്യൂസ്, സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ ദക്ഷിമണമേഖലാ ഡപ്യൂട്ടി കമ്മിഷണര്‍ പി. ഗൗരീശങ്കര്‍ എന്നിവര്‍ അര്‍ഹരായി.

തിരുവനന്തപുരം എപി ബെറ്റാലിയന്‍ എഡിജിപിയാണ് 1974ലെ ഐപിഎസ് ബാച്ചുകാരനായ അല്‍ഫോന്‍സ് ലൂയിസ് ഈറയില്‍. ഉത്തരമേഖലാ ഐജി, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍, പൊലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പല്‍, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലെ എസ്പി എന്നീ പദവികള്‍ അല്‍ഫോന്‍സ് കൈകാര്യം ചെയ്തിട്ടുണ്ട്.

1977 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ അഡീഷണല്‍ ഡയറക്ടറായ സിബി മാത്യൂസ്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ സിറ്റി പൊലീസ് കമ്മിഷണര്‍, തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐജി എന്നീ തസ്തികകളില്‍ സിബി മാത്യൂസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ ദക്ഷിണമേഖലാ ഡപ്യൂട്ടി കമ്മിഷണറായ പി. ഗൗരീശങ്കര്‍ ആലപ്പുഴ സ്വദേശിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+