കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പബ്ലിക് ദിനം: രാജ്യത്ത് കനത്ത സുരക്ഷ

  • By Staff
Google Oneindia Malayalam News

ദില്ലി: റിപ്പബ്ലിക്ദിനാഘോഷവേളയില്‍ ഭീകരാക്രമണമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് രാജ്യത്തൊട്ടാകെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തി.

ദില്ലിയില്‍ ലഷ്കര്‍ ഇ തോയ്ബ ഭീകരനെന്ന് സംശയിക്കുന്നയാള്‍ പിടിയിലാവുകയും അസമില്‍ ഉള്‍ഫ തീവ്രവാദി ബോംബ് സ്ഫോടനത്തില്‍ മരിയ്ക്കുകയും വടക്കന്‍ കാശ്മീരില്‍ വന്‍ആയുധശേഖരം കണ്ടെടുക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്.

ദില്ലിയില്‍ അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പതിനയ്യായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയും കമാന്‍ഡോകളുടെ നേതൃത്വത്തിലുള്ള ഇരുന്നൂറോളം കണ്‍ട്രോള്‍ റൂം വാഹനങ്ങളെയും തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.

റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന വിജയ് ചൗക്ക് മുതല്‍ ചുവപ്പുകോട്ട വരെയുള്ള ഭാഗത്ത് പ്രത്യേക സുരക്ഷാ വിഭാഗത്തെയും ആന്റി ടെററിസ്റ് വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. വ്യോമാക്രമണത്തിനുള്ള സാധ്യത പരിഗണിച്ച് അതിനുള്ള മുന്‍കരുതലുകളും സജ്ജമാക്കിയിട്ടുണ്ട്.

അട്ടിമറി ശ്രമങ്ങളെ പ്രതിരോധിയ്ക്കാനും ഇന്റലിജന്‍സ് വിവരങ്ങള്‍ ഏകോപിപ്പിയ്ക്കുന്നതിലും പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്. റയില്‍വേ സ്റേഷനുകളിലും വിമാനത്താവളങ്ങളിലും സംസ്ഥാനാന്തര ബസ് ടെര്‍മിനലുകളിലും അതീവ ജാഗ്രതയും തിരിച്ചിലും നടത്തുന്നുണ്ട്.

റിപ്പബ്ലിക് ദിനം, റഷ്യന്‍ പ്രിസിഡന്റ് വ്ലാഡിമര്‍ പുടിന്റെ സന്ദര്‍ശനം, രക്തസാക്ഷി ദിനം എന്നിവയൊക്കെ കണക്കിലെടുത്ത് ആഭ്യന്തര സെക്രട്ടറി വി.കെ ദുഗ്ഗലിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ പുനരവലോകനം ചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X