കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരസ്യ പ്രസ്താവന: പിണറായിയ്ക്കെതിരെയും വിമര്‍ശനം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് കൊണ്ടുപോകുന്നതില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വീഴ്ചവരുത്തിയെന്ന് സിപിഎം സെക്രട്ടറി പ്രകാശ് കാരാട്ട് ആരോപിച്ചു.

കോഴിക്കോട്ടു നടന്ന പാര്‍ട്ടി ഉത്തരമേഖലാ നേതൃയോഗത്തില്‍ പൊളിറ്റ് ബ്യൂറോയുടെ നിലപാട് വിശദീകരിയ്ക്കുകയായിരുന്നു അദ്ദേഹം.

അടുത്തകാലത്ത് വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെയും മന്ത്രിമാരായ പാലൊളി മുഹമ്മദ് കുട്ടി, തോമസ് ഐസക് എന്നിവരുടെയും നിലപാടുകളെയും പരസ്യപ്രസ്താവനകളെയും കുറ്റപ്പെടുത്തി പി. ബി എടുത്ത തീരുമാനങ്ങള്‍ വിശദീകരിയ്ക്കുമ്പോഴാണ് കാരാട്ട് പിണറായിയെ വിമര്‍ശിച്ചത്.

നയപരമായ പ്രശ്നങ്ങളില്‍ പാര്‍ട്ടിയ്ക്കും സര്‍ക്കാറിനുമിടയില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന് തോന്നിക്കുന്ന വിധിത്തിലുള്ള വാക്കുകളോ പ്രവൃത്തിയോ ഉണ്ടാകാതിരിയ്ക്കാന്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെട്ട അഞ്ചംഗ ഏകോപന സമിതി വേണ്ടത്ര ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നും അക്കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായി എന്നുമാണ് കാരാട്ട് പരാമര്‍ശിച്ചത്.

കാരാട്ടിന്റെ പ്രസംഗം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയ മന്ത്രി എളമരം കരിം ഗുരുതരമായ എന്ന കാരാട്ടിന്റെ പ്രയോഗം മയപ്പെടുത്തി വേണ്ടത്ര ശ്രദ്ധിച്ചില്ല എന്നുമാറ്റി പറഞ്ഞപ്പോള്‍ കാരാട്ട് ഉടന്‍ തിരുത്തി ഗുരുതരം എന്നുറപ്പിച്ചു പറയുകയായിരുന്നു. കാരാട്ടിന്റെ ഇംഗ്ലീഷിലുള്ള പ്രസംഗം പരിഭാഷപ്പെടുത്തിയപ്പോള്‍ മന്ത്രി എളമരം കരിം ചില വാക്കുകള്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുകൂലമായി മയപ്പെടുത്തിയത് പാര്‍ട്ടിയില്‍ പുതിയൊരു തര്‍ക്കത്തിന് കൂടി കാരണമായിട്ടുണ്ട്. മലയാളം കേട്ടാല്‍ മനസ്സിലാകുന്ന കാരാട്ട് പലയിടത്തും കരീമിനെ തിരുത്തുകയും ചെയ്തു.

കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ നിന്നെത്തിയ നേതാക്കള്‍ക്കും പ്രധാന പ്രവര്‍ത്തകര്‍ക്കുമിടയില്‍ പ്രസംഗവും തര്‍ജ്ജമയും തിരുത്തലും ചര്‍ച്ചാവിഷയമായി. പിണറായി വിജയന് എതിരായുള്ള പരാമര്‍ശങ്ങളെ കരീം ബോധപൂര്‍വ്വം മയപ്പെടുത്താന്‍ ശ്രമിയ്ക്കുകയായിരുന്നുവെന്ന് വി.എസ് പക്ഷക്കാര്‍ ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X