കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരൂര്‍ ശാന്തമാകുന്നു; വെള്ളിയാഴ്ച സമാധാന റാലി

  • By Staff
Google Oneindia Malayalam News

തിരൂര്‍: ഏതാനും ദിവസങ്ങളായി സംഘര്‍ഷം നിലനിന്നിരുന്ന മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് പ്രദേശത്തെ സംരക്ഷണ ചുമതലയുള്ള എഡിജിപി രാജന്‍ മഥേക്കര്‍ അറിയിച്ചു.

വ്യാഴാഴ്ച ഇവിടെനിന്നും അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇരുചക്രവാഹനങ്ങള്‍ക്കുള്ള നിരോധനം വെള്ളിയാഴ്ച അഞ്ചുമണിവരെ ദീര്‍ഘിപ്പിച്ചിട്ടു.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്. മറ്റുപ്രതികളെ പിടികൂടുന്നതിനായി റെയ്ഡുകള്‍ തുടരുകയാണ്. സംഘര്‍ഷം തടയാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്ക് 60 പേരെ കസ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

കടകമ്പോളങ്ങള്‍ ആറുമണിമാത്രമേ പ്രവര്‍ത്തിയ്ക്കാവൂ എന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉത്തരമേഖലാ ഐജി എം.എന്‍ കൃഷ്ണമൂര്‍ത്തി, ഡിഐജി ഹരിനാഥ് മിശ്ര, എസ്.പി തരുണ്‍ കുമാര്‍ എന്നിവര്‍ തിരൂരില്‍ താമസിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.

രണ്ട് സംഘടനകള്‍ക്ക് പ്രശ്നങ്ങളില്‍ പങ്കുണ്ടെന്നും ഏഴുകേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നും രാജന്‍ മഥേക്കര്‍ പറഞ്ഞു. സംസ്ഥാനങ്ങളിലെ മറ്റിടങ്ങളിലുണ്ടായ പ്രശ്നങ്ങളുമായി തീരൂരിലെ സംഭവങ്ങള്‍ക്ക്പങ്കില്ല. സിഐമാരുടെ നേതൃത്വത്തില്‍ സംഘമായാണ് കേസുകള്‍ അന്വേഷിയ്ക്കുന്നത്. മറ്റ് ഓഫീസര്‍മാര്‍ക്ക് ക്രമസമാധാനനിലയുടെ ചുമതലയാണ്.

തിരൂരിലും താനൂരിലും പൊലീസ് വ്യാഴാഴ്ചയും പരേഡ് നടത്തിയിരുന്നു. പഞ്ചായത്തുകളില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിച്ചു. വെള്ളിയാഴ്ച വൈകീട്ട് സര്‍വ്വകക്ഷികളുടെ നേതൃത്വത്തില്‍ സമാധാന റാലിയും ബഹുജനറാലിയും പൊതുസമ്മേളനവും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്-അദ്ദേഹം അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X