കാര്‍ഷിക മേഖലയ്ക്കായി പുതിയ നയംവേണം:ഭാട്ടിയ
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികത്തകര്‍ച്ച പരിഹരിയ്ക്കുന്നതിനും കര്‍ഷകരെ സഹായിയ്ക്കുന്നതിനുമായി സര്‍ക്കാര്‍ അനുയോജ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ഗവര്‍ണര്‍ ആര്‍.എല്‍ ഭാട്ടിയ.
ഒരു സംസ്കൃത സമൂഹത്തില്‍ കാര്‍ഷിക പ്രതിസന്ധിമൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നുവെന്നത് ലജ്ജിപ്പിയ്ക്കുന്ന വസ്തുതതയാണ്. അവരെ രക്ഷിയ്ക്കുന്നതിനും കാര്‍ഷികോല്‍പ്പനങ്ങള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തുന്നതിനും സര്‍ക്കാര്‍ മുന്‍കൈഎടുക്കണം.
സംസ്ഥാനത്തെ സാമ്പത്തിക നിലമെച്ചപ്പെടുത്താനും വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി വിദേശ മലയാളികളില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകിരിയ്ക്കുന്നതിനും സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കണം-അദ്ദേഹം പറഞ്ഞു.
സെന്‍ട്രല്‍ സ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക്ദിന പരേഡിനെ അഭിസംബോധനചെയ്യുകയായിരുന്നു ഗവര്‍ണര്‍.












Click it and Unblock the Notifications