ഹോസ്റല്‍ കെട്ടിടം തകര്‍ന്നുവീണ് 11കുട്ടികള്‍ മരിച്ചു
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ സ്കൂള്‍ ഹോസ്റല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 11 പെണ്‍കുട്ടികള്‍ മരിച്ചു.
15പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്. പത്തിലേറെപ്പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിയ്ക്കുന്നു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്ക്കുകയാണ്.
തിചക്പുര ഗ്രാമത്തിലെ ആദര്‍ശ് നിവാസി ശാല സര്‍ക്കാര്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് ഹൈസ്കൂളിലെ നാലുനിലയുള്ള ഹോസ്റല്‍ കെട്ടിടമാണ് വെള്ളിയാഴ്ച വൈകുന്നേരം തകര്‍ന്നുവീണത്.
150ലേറെ വിദ്യാര്‍ത്ഥിനികളും അധ്യാപികമാരും ഇവിടെ താമസിച്ചിരുനു. വെള്ളിയാഴ്ച റിപ്പബ്ലിക് ദിനത്തിന്റെ അവധിയായിരുന്നതിനാല്‍ ആളുകള്‍ കുറവായിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications