കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഡിബി വായ്പാ പ്രശ്നം: - ശനിയാഴ്ച എല്‍ഡിഎഫ് ചര്‍ച്ച

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിവാദമായ എഡിബി വായ്പാ പ്രശ്നം ചര്‍ച്ചചെയ്യുന്നതിനായി എല്‍ഡിഎഫ് ഘടകകക്ഷികളുടെ യോഗം ശനിയാഴ്ച തിരുവനന്തപുരത്ത് ചേരും.

വായ്പാ കാര്യത്തില്‍ വിശദമായ ചര്‍ച്ചവേണമെന്ന ഘടകകക്ഷികളുടെ ആവശ്യത്തെത്തുടര്‍ന്നാണ് എല്‍ഡിഎഫ് ഈ വിഷയം പരിഗണിയ്ക്കുന്നത്.

അഞ്ച് നഗരസഭകളിലെ സുസ്ഥിര നഗരവികസന പദ്ധതി നടത്തിപ്പിനായി എഡിബിയില്‍ നിന്ന് വായ്പവാങ്ങാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറുകയെന്ന ആവശ്യമായിരിക്കും സിപിഐ, ജനതാദള്‍, ആര്‍എസ്പി എന്നീ കക്ഷികള്‍ മുന്നോട്ടുവെയ്ക്കുകയെന്നറിയുന്നു.

വായ്പാ കരാറിലെ വിവാദവ്യവസ്ഥകളില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് തദ്ദേശ സ്വയംഭരണമന്ത്രി പാലൊളി മുഹമ്മദ് കുട്ടി ഘടകകക്ഷിനേതാക്കള്‍ക്ക് രേഖാമൂലം അറിയിപ്പ് നല്‍കിയിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്തുതന്നെ കരാര്‍ വ്യവസ്ഥകളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് മന്ത്രി നല്‍കിയ അറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X