കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീതിന്യായവ്യവസ്ഥയ്ക്കെതിരായ വിമര്‍ശനം നിര്‍ത്തണം: ഉമ്മന്‍ ചാണ്ടി

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: നീതിന്യായവ്യവസ്ഥയ്ക്കെതിരെ സമരം നടത്തുന്ന സിപിഎമ്മിന്റെയും അനുബന്ധസംഘടനകളുടെയും പ്രവണ അപഹാസ്യമാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി.

തങ്ങള്‍ക്കനുകൂലമായ കോടതി വിധികളെ സ്വാഗതം ചെയ്യുകയും പ്രതികൂലമായവയുണ്ടാകുമ്പോള്‍ നീതിന്യായവ്യവസ്ഥയെ വെല്ലുവിളിയ്ക്കുകയും ചെയ്യുകയാണ് സിപിഎമ്മിന്റെ രീതി.

ആര്‍എസ്എസ് പ്രവര്‍ത്തകനായ ജയകൃഷ്ണന്‍ വധക്കേസ് പ്രതികളായ സിപിഎമ്മുകാരെ വെറുതെവിട്ടുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നപ്പോള്‍ അതിനെ സ്വാഗതം ചെയ്തവര്‍ ലാവലിന്‍ കേസിലും സ്വാശ്രയ കേസിലും ഉണ്ടായ കോടതി ഉത്തരവുകളെ വെല്ലുവിളിയ്ക്കുകയാണ് ചെയ്തത്.

നീതിന്യായവ്യവസ്ഥയ്ക്കെതിരെ ഇവര്‍ പരസ്യമായി സമരം പ്രഖ്യാപിയ്ക്കുകയും ചീഫ് ജസ്റിസിനെ നാടുകടത്തുന്നതരത്തിലുള്ള സമരരീതികളെ അനുകൂലിയ്ക്കുകയുമാണ് സിപിഎം ചെയ്യുന്നത്. ഇത് അനുവദനീയമല്ല- അദ്ദേഹം പറഞ്ഞു.

ജസ്റിസ് കെ.ജി ബാലകൃഷ്ണനെ സുപ്രിം കോടതി ചീഫ് ജസ്റിസായി നിയമിച്ചപ്പോള്‍ അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് വാര്‍ത്തകൊടുത്ത ദേശാഭിമാനി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുകേസില്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനുകൂലമായി അദ്ദേഹം വിധിപുറപ്പെടുവിച്ചപ്പോള്‍ രൂക്ഷമായ വിമര്‍ശനമാണ് പുറപ്പെടുവിച്ചത്-പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X