Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷകര്‍ സത്യഗ്രഹ സമരം അവസാനിപ്പിച്ചു

കല്‍പ്പറ്റ: ഒരുമാസത്തിലേറെയായി ഫാര്‍മേസ് റിലീഫ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വയനാട് കളക്ടറേറ്റിന് മുന്നില്‍ കര്‍ഷകര്‍ നടത്തിവന്ന നിരാഹാര സമരം പിന്‍വലിച്ചു.

കൃഷിമന്ത്രി മുല്ലക്കര രത്നാകരനുമായി സംഘടനാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. കാര്‍ഷിക കടങ്ങള്‍ക്കുമേലുള്ള ജപ്തി നടപടികള്‍ നിര്‍ത്തുകയെന്നതുള്‍പ്പെടെ കര്‍ഷകര്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ എത്രയും പെട്ടന്ന് പരിഗണിയ്ക്കുമെന്ന് ചര്‍ച്ചയില്‍ മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.

വയനാട് ജില്ലയിലെ കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിയ്ക്കുമെന്നും അതിനുള്ളില്‍ ബാങ്കുകളുടെ ജപ്തി നടപടി നടക്കില്ലെന്നും മന്ത്രി പറഞ്ഞു.

തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അധികൃതര്‍ വേണ്ടത്ര ശ്രദ്ധനല്‍കുന്നില്ലെന്നാരോപിച്ച് ജനുവരി 17ന് കര്‍ഷകര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+