പിഎസ്സി: ഓണ്‍ലൈന്‍ അപേക്ഷാ സംവിധം നിലവില്‍വന്നു
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം നിലവില്‍ വന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍എല്‍ഭാട്ടിയയാണ് ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം ഉദ്ഘാടനം ചെയ്തത്.
തുടക്കത്തില്‍ ഏഴ് തസ്തികകളിലേക്കാണ് പിഎസ്സി ഓണ്‍ലൈന്‍ വഴി അപേക്ഷ സ്വീകരിക്കുന്നത്. താമസിയാതെ മുഴുവന്‍ തസ്തികകളിലേയ്ക്കും ഇത്തരത്തില്‍ അപേക്ഷ നല്‍കാനുള്ള സംവിധാനം ഒരുക്കും.
ഓണ്‍ലൈനായി അപേക്ഷ നല്‍കുമ്പോള്‍ തന്നെ രസീതും ബാര്‍കോഡും ഉദ്യോഗാര്‍ത്ഥിക്ക് ലഭിക്കും. സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്കും ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം.
പിഎസ്സിയുടെ പ്രവര്‍ത്തനം കാലോചിതമായി പരിഷ്ക്കരിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന യുവജനക്ഷേമമന്ത്രി എം.വിജയകുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് ബ്ലോക്ക് തലത്തില്‍ സെല്‍ഫ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ തുടങ്ങുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ തലത്തിലുണ്ടാകുന്ന ഒഴിവുകള്‍ യഥാസമയം പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കേന്ദ്ര മന്ത്രി ഇ.അഹമ്മദ് പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയാല്‍ പിഎസ്സിക്ക് അത് ദോഷം ചെയ്യും.
നിയമനകാര്യത്തില്‍ ഏതെങ്കിലും വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് കണ്ടാല്‍ പ്രത്യേക നിയമനം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications