ദേവസ്വം ഓഡിനന്‍സിന് എല്‍ഡിഎഫ് അംഗീകാരം നല്‍കി
തിരുവനന്തപുരം: പുതിയ ദേവസ്വം ഓഡിനന്‍സിന് എല്‍ഡിഎഫ് യോഗം അംഗീകാരം നല്‍കി. ഇതു പ്രകാരം ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമായി കുറയ്ക്കാനാണ് തീരുമാനം.
അതേസമയം അംഗങ്ങളുടെ എണ്ണം മൂന്നായിത്തന്നെ നിലനിര്‍ത്തും. ദേവസ്വം നിയമനങ്ങള്‍ പി.എസിയ്ക്ക് വിടാനും തീരുമാനിച്ചിട്ടുണ്ട്. ഓഡിനന്‍സ് മന്ത്രിസഭ അംഗീകരിയ്ക്കുകയും ഗവര്‍ണര്‍ ഒപ്പുവെയ്ക്കുകയും ചെയ്താല്‍ ഇപ്പോഴുള്ള ബോര്‍ഡ് ഇല്ലാതാകും.
എഡിബി വായ്പാ പ്രശ്നത്തെപ്പറ്റി ചര്‍ച്ചചെയ്യാനാണ് പ്രധാനമായും യോഗം ചേര്‍ന്നതെങ്കിലും ശനിയാഴ്ചത്തെ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ല.












Click it and Unblock the Notifications