മോഡിയുടെ സന്ദര്‍ശനം: പ്രശ്നക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിയ്ക്കും
തിരുവനന്തപുരം: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ കേരള സന്ദര്‍ശനത്തിന്റെ പേരില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിയ്ക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.
മോഡിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുതതിയിട്ടുണ്ട്. തിരൂര്‍, താനൂര്‍ മേഖലകളിലെ പ്രശ്നങ്ങള്‍ തീര്‍ന്ന് സാധാരണ നിലയിലേയ്ക്ക് വരുകയാണ്.
തിരുവനന്തപുരത്ത് ബാലരാമപുരത്തുണ്ടായ പ്രശ്നങ്ങളും അവസാനിച്ചുകഴിഞ്ഞു. ഇനി പുതിയ പ്രശ്നങ്ങളുണ്ടാകാന്‍ അനുവദിക്കില്ല-മന്ത്രി പറഞ്ഞു.
വിഎച്ച്പി സംഘടിപ്പിയ്ക്കുന്ന ഹിന്ദുമഹാസമ്മേളനത്തില്‍ പങ്കുെടക്കാനാണ് നരേന്ദ്രമോഡി 29ന് സംസ്ഥാത്തെത്തുന്നത്.
അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തേണ്ടതില്ലെന്ന് എല്‍ഡിഎഫ് യോഗം ശനിയാഴ്ച തീരുമാനിച്ചിരുന്നു. സന്ദര്‍ശനത്തെ വിലക്കുന്നത് പ്രശ്നങ്ങള്‍ വഷളാക്കുമെന്ന നിഗമനത്തെത്തുടര്‍ന്നാണ് എല്‍ഡിഎഫ് യോഗം ഈ തീരുമാനം കൈക്കൊണ്ടത്.












Click it and Unblock the Notifications