തീവ്രവാദത്തോടുള്ള ലീഗിന്റെ മൃദുസമീപനം മാറ്റണം: പിണറായി
മലപ്പുറം: മതതീവ്രവാദത്തോടുള്ള മുസ്ലിം ലീഗിന്റെ മൃദുസമീപനം ഉപേക്ഷിയ്ക്കണമെന്ന് പിണറായി വിജയന്‍.
സംഘര്‍ഷം നിലനിന്നിരുന്ന മലപ്പുറം ജില്ലയിലെ തിരൂരിലും താനൂരിലും സന്ദര്‍ശനം നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
എന്‍ഡിഎഫ് തീവ്രവാദത്തെ മുസ്ലിം ലീഗ് പിന്തുണയ്ക്കുകയാണ്. എന്‍ഡിഎഫും ആര്‍എസ്എസും ചേര്‍ന്ന് തിരൂരിനെ പരീക്ഷണശാലയാക്കി മറ്റി. ഇരു വിഭാഗങ്ങളും കരുതിക്കൂട്ടി ആസൂത്രിതമായി ഗൂഡമായ ലക്ഷ്യത്തോടേയാണ് ഇത്തരമൊരു ആക്രമണം നടത്തിയത്.
ഇത്രയേറെ പ്രശ്നങ്ങളുണ്ടായിട്ടും ഇതൊരു വര്‍ഗീയ കലാപമാക്കാന്‍ ഇവിടത്തെ ജനങ്ങള്‍ തയ്യാറായില്ല എന്നതാണ് ഏറ്റവും സന്തോഷകരമായ വസ്തുത. വര്‍ഗീയതയെ നേരിടാന്‍ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി പരിശ്രമിയ്ക്കണം- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications