മോഡിയുടെ സന്ദര്‍ശനം ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നു
തിരുവനന്തപുരം: പാര്‍ട്ടിയ്ക്ക് സംസ്ഥാനത്തുള്ള പ്രതിഛായ വര്‍ദ്ധിപ്പിയ്ക്കുകയെന്ന ഉദ്ദേശത്തോടെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനത്തിന് ബിജെപി വന്‍രാഷ്ട്രീയ പ്രാധാന്യം നല്‍കുന്നു.
എന്‍ഡിഎഫിന്റെ മറ്റു മുസ്ലിം സംഘടനകളുടെയും കടുത്തഎതിര്‍പ്പിനിടയിലും നരേന്ദ്രമോഡിയുടെ സന്ദര്‍ശനത്തിന് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള എല്‍ഡിഎഫ് സര്‍ക്കാറിന്റെ തീരുമാനവും ഇക്കാര്യത്തില്‍ ബിജെപിയ്ക്ക് അനുകൂലമായിരിക്കുകയാണ്.
ഏതൊരു മുഖ്യമന്ത്രിയുടെയും അന്യസംസ്ഥാന സന്ദര്‍ശനം തടയാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിയമപരമായ അവകാശമില്ലെന്നതിനെത്തുടര്‍ന്ന നിയമം നിലനില്‍ക്കുന്നതിനെത്തുടര്‍ന്നാണ് മോഡിയുടെ സന്ദര്‍ശനത്തിനായി സര്‍ക്കാര്‍ പൂര്‍ണ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി സംഘര്‍ഷം നിലനിന്നിരുന്ന മലപ്പുറം, തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം എന്നിവിടങ്ങളില്‍ കര്‍ശനമായ നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സിപിഎം സംഘടനകളായ എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഇതിനകം തന്നെ മോഡിയുടെ സംസ്ഥാന സന്ദര്‍ശനത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. മോഡി സംസ്ഥാനത്തെത്തുന്ന ജനുവരി 29 വര്‍ഗീയ വിരുദ്ധ ദിനമായി ആചരിയ്ക്കാന്‍ ഇരുസംഘടനകളും ആഹ്വാനം നല്‍കിയിട്ടുണ്ട്.
ആര്‍എസ്എസ് ആചാര്യന്‍ ഗോള്‍വോള്‍ക്കറുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് നടക്കുന്ന ഹിന്ദുമഹാസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് മോഡി സംസ്ഥാനത്തത്തുന്നത്.












Click it and Unblock the Notifications