സെപ്റ്റിക് ടാങ്ക് നിര്‍മ്മാണത്തിനിടെ മൂന്ന് പേര്‍ മരിച്ചു
കൊല്ലം: സെപ്റ്റിക് ടാങ്ക് നിര്‍മ്മാണത്തിനിടെ സമീപത്തെ മറ്റൊരു സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകിയ മലിനജലത്തില്‍ വീണ് മൂന്നുപേര്‍ മരിച്ചു.
ഗുരുതരാവസ്ഥയിലായ മറ്റു രണ്ടുപേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊട്ടിയൊഴുകിയ ടാങ്കില്‍ നിന്നുള്ളവിഷവാതകംശ്വസിച്ച് ടാങ്കില്‍ കുഴഞ്ഞ്വീണാണ് അപകടം നടന്നത്.
വെളിയം പടിഞ്ഞാറ്റിന്‍കര കുളവീട് കോളനിയില്‍ തുണ്ടുവിള രാഘവന്‍(46), ഞായപ്പള്ളി കോളനിയില്‍ രാഘവന്‍(36), ഇവരെ രക്ഷിയ്ക്കാനിറങ്ങി-യ ഞായപ്പള്ളി വിജിത ഭവനില്‍ ബിജു(32) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ വെളിയംപടിഞ്ഞാറ്റിന്‍കര കുമാര്‍ ബ്രിക്സിന്റെ പറമ്പിലാണ് സംഭവം നടന്നത്.












Click it and Unblock the Notifications