പുന:സംഘടന: കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയില്‍
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയിലെത്തി.
പുന:സംഘടന സംബന്ധിച്ച് കേരളത്തില്‍ നടത്തിയ ചര്‍ച്ചകള്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് നേതാക്കള്‍ ദില്ലിയിലെത്തിയിരിക്കുന്നത്.
ഐ ഗ്രൂപ്പിന് പ്രതീക്ഷ നല്‍കിക്കൊണ്ട് യുഡിഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് രൂപം നല്‍കിയ പുന:സംഘടനാ പട്ടികയില്‍ കാര്യമായ വ്യത്യാസം ഉണ്ടായിട്ടില്ലെന്നാണ് സൂചന.
കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നത് ഹെക്കമാന്‍ഡാണ്. എ.കെ ആന്റണി, വയലാര്‍ രവി ഉള്‍പ്പടെയുള്ള കേന്ദ്ര നേതാക്കളുമായി കേരള നേതാക്കള്‍ ചര്‍ച്ച നടത്തും.
പുനസംഘടനയുമായി ബന്ധപ്പെട്ട് പത്രങ്ങളില്‍ വന്ന് കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും അവ ആശയക്കുഴപ്പം സൃഷ്ടിയ്ക്കുന്നുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications