മൂടല്‍ മഞ്ഞ്: ദില്ലിയില്‍ ഗതാഗതം സ്തംഭിച്ചു
ദില്ലി: കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ദില്ലിയില്‍ ഗതാഗതം സ്തംഭിച്ചു.
റണ്‍വെ കാണാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ഇന്ദിരാ ഗാന്ധി രാജ്യാന്തരവിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന ഏതാനും വിമാനങ്ങള്‍ വൈകിയിട്ടുണ്ട്.
മൂടല്‍ മഞ്ഞുകാരണം റെയില്‍, റോഡ് ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. 12.3ഡിഗ്രി സെല്‍ഷ്യസാണ് തിങ്കളാഴ്ച രാവിലെ ദില്ലിയില്‍ രേഖപ്പെടുത്തിയ താപനില.
ശനിയാഴ്ച മുതലാണ് തലസ്ഥാനത്ത് വീണ്ടും കനത്ത മൂടല്‍ മഞ്ഞ് പ്രത്യക്ഷപ്പെട്ടത്. കാറ്റിന്റെ ഗതിയിലുണ്ടായ വ്യത്യാസമാണ് ഇതിന് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications