തമിഴ്നാടിന്റെ നടപടി കോടതിയെ അറിയിയ്ക്കും: പ്രേമചന്ദ്രന്‍
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടുപ്രശ്നം പരിഹരിയ്ക്കുന്നതിനായി നടന്ന ചര്‍ച്ചകളില്‍ നിന്ന് തമിഴ്നാട് ഏകപക്ഷീയമായി പിന്‍മാറിയതാണെന്ന് സുപ്രിം കോടതിയെ അറിയിക്കുമെന്ന് ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍.
അണക്കെട്ടുപ്രദേശത്തുനിന്നും കേരള പൊലീസിനെ മാറ്റി കേന്ദ്രസേനയെ വിന്യസിയ്ക്കുകയെന്ന തമിഴ്നാടന്റെ ആവശ്യം സംസ്ഥാനത്തിന്റെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദില്ലിയില്‍ നടക്കുന്ന രണ്ട് ദിവസത്തെ ആര്‍എസ്പി കേന്ദ്രകമ്മറ്റി യോഗത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു അദ്ദേഹം.












Click it and Unblock the Notifications