മതസൗഹാര്‍ദ്ദത്തിനായി എന്തുവിട്ടുവീഴ്ചയും ചെയ്യും: ഇ. അഹമ്മദ്
മലപ്പുറം: മതസൗഹാര്‍ദ്ദത്തിനായി എന്തുവിട്ടുവീഴ്ചചെയ്യാനും മുസ്ലിം ലീഗ് തയ്യാറാണെന്ന് കേന്ദ്രമന്ത്രി ഇ.അഹമ്മദ്. തിരൂരിലെ സംഘര്‍ഷ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദത്തിനെതിരെ എന്നും ശക്തമായി പ്രതികരിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. തീവ്രവാദത്തെ ലീഗ് പിന്തുണയ്ക്കുന്നവെന്നത് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിയ്ക്കുന്നവരുടെ കുപ്രചാരണമാണ്-അദ്ദേഹം ആരോപിച്ചു.
തീവ്രവാദത്തോട് ആരാണ് വിട്ടുവീഴ്ച ചെയ്യുന്നതെന്ന് ജനങ്ങള്‍ക്കറിയാം. എന്‍ഡിഎഫ് തീവ്രവാദത്തെ ലീഗ് പിന്തുണയ്ക്കുകയാണെന്ന പിണറായി വിജയന്റെ പ്രസ്താവന അപലപനീയമാണ്. ലീഗിന് പിണറായി വിജയനുള്‍പ്പെടെയുള്ള ആരുടെയും സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല- അഹമ്മദ് പറഞ്ഞു.
മുന്‍ മന്ത്രിമാരായ എം.കെ മുനീര്‍, നാലകത്ത് സൂപ്പി, കുട്ടി അഹമ്മദ് കുട്ടി, ലീഗ് നേതാക്കളായ അബ്ദുറഹ്മാന്‍ രണ്ടത്താണ്, അബ്ദുറബ് എന്നിവര്‍ അഹമ്മദിനൊപ്പമുണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ തിരൂര്‍ സന്ദര്‍ശിയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications