കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവേഷണങ്ങള്‍ സാധാരണക്കാരെ മുന്‍നിര്‍ത്തിവേണം: മുഖ്യമന്ത്രി

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും പ്രയോജനപ്രദമാകുന്ന ഗവേഷണങ്ങള്‍ നടത്താന്‍ ശാസ്ത്രജ്ഞര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

കണ്ണൂരില്‍ ശാസ്ത്രകോണ്‍ഗ്രസ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പൊതുസമ്പത്ത് ഉപയോഗിച്ച് നടത്തുന്ന ഗവേഷണങ്ങള്‍ സമൂഹത്തിന് പ്രയോജനകരമാകുമ്പോള്‍മാത്രമേ അതിന് അര്‍ത്ഥമുണ്ടാവുകയുള്ളു.

സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായുള്ള മാര്‍ഗങ്ങള്‍ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുക്കണം. കാര്‍ഷിക പ്രതിസന്ധി നേരിടാന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളില്‍ ശാസ്ത്രജ്ഞരുടെ പങ്കാളിത്തം കൂടിയുണ്ടാകണം. എങ്കില്‍ മാത്രമേ ഇത്തരം നടപടികള്‍ വിജയം കാണുകയുള്ളു- മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

വിളകളുടെ വിലയിടിവ്, ഉല്പാദനക്കുറവ്, ആഗോളവല്‍ക്കരണം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് കാര്‍ഷിക പ്രതിസന്ധിയ്ക്ക് പ്രധാനകാരണം. ഇവയെ അതിജീവിക്കാന്‍ അടിയന്തര നടപടികള്‍ ആവശ്യമാണ്. റബര്‍ ഉല്പാദനത്തില്‍ സംസ്ഥാനത്തെ ഒന്നാം സ്ഥാനത്ത് എത്തിച്ച ശാസ്ത്രജ്ഞര്‍ അഭിനന്ദനമര്‍ഹിയ്ക്കുന്നു-അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X