Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിലിം ക്രിട്ടിക്സ് പുരസ്കാരം: മമ്മൂട്ടി മികച്ച നടന്‍

തിരുവനന്തപുരം: സംസ്ഥാന ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ 2006 ലെ മലയാള സിനിമാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.

കറുത്ത പക്ഷികള്‍ എന്ന ചിത്രിത്തിലൂടെ കമല്‍ മികച്ച സംവിധായകനും മമ്മൂട്ടി മികച്ച നടനുമായി. മികച്ച ചിത്രത്തിനുള്ള പുരസ്കാരവും കറുത്തപക്ഷികള്‍ നേടി.

മികച്ച ചിത്രത്തിന്റെ നിര്‍മ്മാതാവിന് 100,000രൂപയും സംവിധായകന് 25,000രൂപയുമാണ് അവാര്‍ഡ്. രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് രഞ്ജിത്തിന്റെ കയ്യൊപ്പും ലെനിന്‍ രാജേന്ദ്രന്റെ രാത്രമഴയും പങ്കിട്ടു.

പത്മപ്രിയയാണ് മികച്ച നടി. കറുത്തപക്ഷികളിലെയും യെസ് യുവര്‍ ഓണറിലെയും അഭിനയമാണ് പത്മപ്രിയയ്ക് അവാര്‍ഡ് നേടിക്കൊടുത്തത്.

ചലച്ചിത്ര രത്നം പുരസ്കാരത്തിന് പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് പി.വി ഗംഗാധരനെ തെരഞ്ഞെടുത്തു. അഭിനയമികവിനുള്ള പ്രത്യേക പുരസ്കാരത്തിന് ഇന്ദ്രജിത്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്.

ജഗതി ശ്രീകുമാറാണ് മികച്ച സഹനടന്‍, സഹനടി-മോഹിനി, ബാലതാരം-മാസ്റര്‍ ദേവദാസ്, ഗായകന്‍-എം.ജി ശ്രീകുമാര്‍, ഗായിക-മഞ്ജരി, സംഗീതസംവിധായകന്‍- അലക്സ് പോള്‍, ഗാനരചയിതാവ്- രാജീവ് ആലുങ്കല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+