Get Updates
Get notified of breaking news, exclusive insights, and must-see stories!

നികുതി നിരക്കുകള്‍ വര്‍ധിപ്പിക്കില്ല: തോമസ് ഐസക്

കോഴിക്കോട്: നികുതി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

നികുതി വര്‍ദ്ധിപ്പിച്ച് വ്യാപാരികളെ വിഷമിപ്പിക്കാന്‍ ഉദ്ദേശമില്ല. എന്നാല്‍ ഇവരില്‍ നിന്നും കിട്ടാനുള്ള നികുതി കര്‍ശനമായി പിരിച്ചെടുക്കും-അദ്ദേഹം പറഞ്ഞു.

ബജറ്റിന് മുന്നോടിയായി വ്യാപാര സംഘടനാ പ്രതിനിധികളുമായ കോഴിക്കോട് കളക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ നികുതി വരുമാനം ഗണ്യമായി വര്‍ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. നടപ്പുവര്‍ഷം നികുതി വരുമാനത്തില്‍ 4500കോടി രൂപ സമാഹരിയ്ക്കാനാണ് ലക്ഷ്യമിടുന്നത്. 2008ല്‍ ഇത് 6000കോടിയാക്കി ഉയര്‍ത്തണമെന്നും ലക്ഷ്യമുണ്ട്.

റവന്യൂ വരുമാനം കൂട്ടി ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം. 2006-07ല്‍ സംസ്ഥാനത്തിന്റെ റവന്യൂ ചെലവ് 19.5 ശതമാനമായി ഉയര്‍ന്നു. 2010-11ആകുമ്പോള്‍ ഇത് 16.4ആയി ഉയര്‍ത്താമെന്ന പ്രതീക്ഷയിലാണ്.

വ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ലഘൂകരിച്ച് നികുതി വരുമാനം വര്‍ധിപ്പിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഗണ്യമായ വരുമാന വര്‍ധനയുണ്ടായിട്ടുണ് വ്യാപാരികളും സര്‍ക്കാറും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കി മുന്നോട്ടുപോകും- മന്ത്രി അറിയിച്ചു.

ലക്കിവാറ്റ് പരാജയമല്ല.എന്നാല്‍ പ്രവേശന നികുതി ഇല്ലാത്തത് തിരിച്ചടിയാണ്. ജനപങ്കാളിത്തമില്ലാത്തതും ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്താത്തതും സമ്മാനങ്ങള്‍ നല്‍കുന്ന രീതിയിലെ പോരായ്മകളുമാണ് ലക്കി വാറ്റ് സമ്പ്രദായത്തിന് ചില പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുന്നത്. ഇതെല്ലാം കണക്കിലെടുത്ത് ലക്കിവാറ്റിന്റെ ഘടനയില്‍ മാറ്റം വരുത്തും-ഐസക് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+