ഫറോക്കില്‍ യുഡിഎഫ് ഹര്‍ത്താല്‍
കോഴിക്കോട്: ഫറോക്കില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.
ഞായറാഴ്ച കോട്ടപ്പാടം തൃപ്തി കുടുംബശ്രീ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ഫറോക്ക് ഗ്രാമപഞ്ചായത്തംഗം കെ.ടി രജനിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉപരോധിയ്ക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടാവുകയും പൊലീസ് ലാത്തിചാര്‍ജ് നടത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ 7പേര്‍ക്ക് പരുക്കേറ്റു.
ഇതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. രാവിലെ 6മുതല്‍ വൈകീട്ട് 6വരെയാണ് ഹര്‍ത്താല്‍. തിങ്കളാഴ്ച രാവിലെ കടകള്‍ക്കുനേരെ കല്ലേറും ചെറിയതോതില്‍ സംഘര്‍ഷവുമുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications