അക്രമപ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തും: വി.എസ്
തിരൂര്‍: സംസ്ഥാനത്ത് എന്‍ഡിഎഫും ആര്‍എസ്എസും നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍.
മലപ്പുറം ജില്ലയിലെ സംഘര്‍ഷ ബാധിതമേഖലകളായ തിരൂരും താനൂരും സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
തിരൂരിലെ അക്രമസംഭവങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ധനസഹായം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിയ്ക്കും. എന്‍ഡിഎഫും ആര്‍എസ്എസും ഉള്‍പ്പടെയുള്ള തീവ്രവാദ സംഘടനകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുകയാണ്. എന്ത് വിലകൊടുത്തും ഈ അക്രമപ്രവര്‍ത്തനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അടിച്ചമര്‍ത്തും- മുഖ്യമന്ത്രി വ്യക്തമാക്കി.
ഇത്തരം ഒറ്റപ്പെട്ട ആക്രമ സംഭവങ്ങളുടെ പേരില്‍ സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications