ബിഗ് ബ്രദര്‍ ഷോ: ശില്പ ഷെട്ടി വിജയിച്ചു
ലണ്ടന്‍: ചാനല്‍-4ന്റെ റിയാലിറ്റി ബിഗ് ബ്രദര്‍ ഷോയില്‍ ഹിന്ദി ചലച്ചിത്രതാരം ശില്‍പ ഷെട്ടി വിജയിച്ചു. 69ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ ശില്‍പ വിജയം കണ്ടത്.
തിങ്കളാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം മൂന്നുമണിയോടെയാണ് ശില്‍പയ്ക്ക് അനുകൂലമായ വോട്ടിംഗ് ഫലം പുറത്തുവന്നത്. അവസാന റൗണ്ടില്‍ പോപ് താരം ജെര്‍മെയിന്‍ ജാക്സണെ പ്രേക്ഷക പ്രീതിയില്‍ പിന്തള്ളിയാണ് ലോകമൊട്ടാകെ വിവാദമായ പരിപാടിയില്‍ ശില്പ പ്രേക്ഷക ഹൃദയം കീഴടക്കിയത്.
ശില്പയെ വംശീയമായി അധിക്ഷേപിച്ചതിന് ഏറ്റവും കൂടുതല്‍ വിമര്‍ശിയ്ക്കപ്പെട്ട ജെയ്ഡ് ഗുഡി കഴിഞ്ഞയാഴ്ച തന്നെ പരിപാടിയില്‍ നിന്നും പുറത്തായിരുന്നു. വിവാദത്തില്‍ ഉള്‍പ്പെട്ട പോപ് ഗായിക ജോ ഒമിയാറയും നടി ിയോ റോക്കസുമാണ് ജേഡ് ഗുഡിയ്ക്കുപിന്നാലെ പ്രേക്ഷകവോട്ടിനെത്തുടര്‍ന്ന് പുറത്തായത്. വംശീയാധിക്ഷേപവിവാദത്തെത്തുടര്‍ന്ന് ശില്പയുടെ പ്രേക്ഷക പിന്തുണ വര്‍ധിച്ചിരുന്നു.
ഫാഷന്‍, ടി.വി. സംഗീതം, ചലച്ചിത്രം തുടങ്ങിയ രംഗങ്ങളിലെ അതിപ്രശസ്തരായവരെ ഒരുമിച്ചുതാമസിപ്പിച്ച് അവരുടെ പ്രവൃത്തികളെല്ലാം രഹസ്യക്യാമറയില്‍ പകര്‍ത്തി തല്‍സമയം പ്രേക്ഷകര്‍ക്കുമുന്നിലെത്തിക്കുന്ന പരിപാടിയാണ് സെലിബ്രിറ്റി ബിഗ് ബ്രദര്‍ ഷോ. ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും സഹവാസികളുടെ വിശ്വാസം നേടിയെടുക്കുന്നതിലുമുള്ള കഴിവ് വിലയിരുത്തി ഏറ്റവും മികച്ച സെലിബ്രിറ്റിയെ കണ്ടെത്തുകയാണ് ഷോയുടെ ലക്ഷ്യം.












Click it and Unblock the Notifications