Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലാസ്റിക് നിരോധനം കര്‍ശനമായി നടപ്പാക്കും: മന്ത്രി

തിരുവനന്തപുരം: അമ്പത് മൈക്രോണില്‍ താഴെയുള്ള പ്ലാസ്റിക് സഞ്ചികളും കുപ്പികളും നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം കര്‍ശനമായി നടപ്പാക്കുമെന്ന് തദ്ദേശസ്വയംഭരണമന്ത്രി പാലൊളി മുഹമ്മദ് കുട്ടി അറിയിച്ചു.

ഇതുസംബന്ധിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനം നടപ്പാക്കാന്‍ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, നഗരകാര്യ ഡയറക്ടര്‍, പഞ്ചായത് ഡയറക്ടര്‍ എന്നിവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്- മുഹമ്മദ് കുട്ടി പറഞ്ഞു.

പ്ലാസ്റിക് കവറുടെ നിരോധനം ജനങ്ങള്‍ക്ക് ചെറിയതോതില്‍ അസൗകര്യമുണ്ടാക്കും. എന്നാല്‍ ആരോഗ്യത്തിനും പരിസ്ഥിതി നാശത്തിനും കാരണമാകുന്ന പ്ലാസ്റികിന് നിയന്ത്രണമേര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഈ സാഹചര്യം മനസ്സിലാക്കി അമ്പത് മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കുകളുടെ ഉപയോഗത്തില്‍ നിന്ന് ജനങ്ങള്‍ പിന്തിരിയണം- അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+