കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി കുടിയ്ക്കാന്‍ കേരള സര്‍ക്കാറിന്റെ മദ്യം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സ്വന്തം ബ്രാന്‍ഡില്‍ മദ്യം പുറത്തിറക്കാന്‍ സംസ്ഥാന ബീവറേജസ് കോര്‍പ്പറേഷന്‍ പദ്ധതിയിടുന്നു.

ഇതിനായുള്ള പദ്ധതിയുടെ കരട് തയ്യാറാക്കി വരുകയാണ്. കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള മദ്യം വിതരണം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സര്‍ക്കാര്‍ മേഖലയില്‍ മദ്യത്തിന്റെ ഉല്പാദനത്തിനും വിതരണത്തിനുമായി രൂപീകരിച്ച കോര്‍പ്പറേഷന്‍ ഉല്പാദന രംഗത്തേയ്ക്ക് കടക്കുന്നതിന്റെ ആദ്യ ചുവടുവെയ്പാണ് ഈ പദ്ധതി.

സ്വകാര്യ ഡിസ്റിലറികളില്‍ ഉല്പാദിപ്പിയ്ക്കുന്ന മദ്യം ബിവറേജസ് കോര്‍പ്പറേഷന്റെ ബ്രാന്‍ഡ് നെയിമില്‍ പുറത്തിറക്കുകയോ സര്‍ക്കാര്‍ മേഖലയിലെ ഡിസ്റിലറികളായ പാലക്കാട് ചിറ്റൂര്‍ ഷുഗര്‍ ലിമിറ്റഡ്, തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേസ് എന്നീ സ്ഥാപനങ്ങളില്‍ ഉല്പാദിപ്പിയ്ക്കുന്ന മദ്യം ബിവറേജസ് കോര്‍പ്പറേഷന്റെ പുതിയ പേരില്‍ വിപണനം നടത്തുകയോ ചെയ്യാനാണ് കോര്‍പ്പറേഷന്‍ ആലോചിയ്ക്കുന്നത്.

വ്യവസായ മേഖലയുടെ കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന രണ്ടു കമ്പനികളും എക്സൈസ് വകുപ്പിന്റെ കീഴില്‍ കൊണ്ടുവന്ന ഉല്‍പാദനം നടത്തുന്നത് സംബന്ധിച്ച് എക്സൈസ് വകുപ്പ് രൂപീകരിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ട് തയാറാക്കി വരുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X